Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stamps On Boarding

വിദേശയാത്ര സുഗമമാക്കാൻ പുതിയ പരിഷ്കാരം; ബോ​ർ​ഡിം​ഗ് പാ​സു​ക​ളി​ൽ ഇ​മി​ഗ്രേ​ഷ​ൻ സീ​ൽ ഇനിയില്ല

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്ക് പോ​​​​കു​​​​​ന്ന യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി പേ​​​​​പ്പ​​​​​ർ ബോ​​​​​ർ​​​​​ഡിം​​​​​ഗ് പാ​​​​​സു​​​​​ക​​​​​ളി​​​​​ൽ ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ മു​​​​​ദ്ര പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ. യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് സ്മാ​​​​​ർ​​​​​ട്ട്ഫോ​​​​​ണു​​​​​ക​​​​​ളി​​​​​ലെ ഇ-​​​​​ബോ​​​​​ർ​​​​​ഡിം​​​​​ഗ് പാ​​​​​സ് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ ക്ലി​​​​​യ​​​​​റ​​​​​ൻ​​​​​സ് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ മാ​​​​​റ്റം. സെ​​​​​പ്റ്റം​​​​​ബ​​​​​ർ ഒ​​​​​ന്നിന് പ​​​​​രി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ച രീ​​​​​തി പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​രും.

ഫി​​​​​സി​​​​​ക്ക​​​​​ൽ ബോ​​​​​ർ​​​​​ഡിം​​​​​ഗ് പാ​​​​​സു​​​​​ക​​​​​ൾ നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത് യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​സൗ​​​​​ക​​​​​ര്യം ഉ​​​​​ണ്ടാ​​​​​ക്കു​​​​​ന്നു​​​​​വെ​​​​​ന്ന ക​​​​​ണ്ടെ​​​​​ത്ത​​​​​ലി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള ബ്യൂ​​​​​റോ ഓ​​​​​ഫ് ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ (ബി​​​​​ഒ​​​​​ഐ) പു​​​​​തി​​​​​യ നി​​​​​ർ​​​​​ദേ​​​​​ശം വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ങ്ങ​​​​​ൾ​​​​​ക്കു കൈ​​​​​മാ​​​​​റി.

വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു യാ​​​​​ത്ര ചെ​​​​​യ്യു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് സു​​​​​ര​​​​​ക്ഷാ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ൾ​​​​​ക്കു​​​​​മു​​​​​മ്പ് ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കേ​​​​​ണ്ട​​​​​തു​​​​​ണ്ട്. സാ​​​​​ധാ​​​​​ര​​​​​ണ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നും പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ന്ന യാ​​​​​ത്രാ​​​​​ക്കാ​​​​​രു​​​​​ടെ പാ​​​​​സ്പോ​​​​​ർ​​​​​ട്ടി​​​​​നൊ​​​​​പ്പം പേ​​​​​പ്പ​​​​​ർ ബോ​​​​​ർ​​​​​ഡിം​​​​​ഗ് പാ​​​​​സു​​​​​ക​​​​​ളി​​​​​ലും ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ സീ​​​​​ൽ പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് പ​​​​​തി​​​​​വ്. എ​​​​​ന്നാ​​​​​ൽ ശ​​​​​രി​​​​​യാ​​​​​യ രീ​​​​​തി​​​​​യി​​​​​ല​​​​​ല്ലാ​​​​​തെ സീ​​​​​ൽ പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ണ്ടാ​​​​​കു​​​​​ന്ന ആ​​​​​ശ​​​​​യ​​​​​ക്കു​​​​​ഴ​​​​​പ്പ​​​​​ങ്ങ​​​​​ളും പി​​​​​ശ​​​​​കു​​​​​ക​​​​​ളും പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം.

അ​​​​​തേ​​​​​സ​​​​​മ​​​​​യം പേ​​​​​പ്പ​​​​​ർ ബോ​​​​​ർ​​​​​ഡിം​​​​​ഗ് പാ​​​​​സു​​​​​ക​​​​​ൾ കൈ​​​​​വ​​​​​ശ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ത് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​മെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ലും സീ​​​​​ൽ പ​​​​​തി​​​​​പ്പി​​​​​ക്കി​​​​​ല്ല.മു​​​​​ന്പു​​​​ത​​​​​ന്നെ സി​​​​​ഐ​​​​​എ​​​​​സ്എ​​​​​ഫി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷാ പ​​​​​രി​​​​​ശോ​​​​​ധ​​​​​നാ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ബോ​​​​​ർ​​​​​ഡിം​​​​​ഗ് പാ​​​​​സു​​​​​ക​​​​​ളി​​​​​ൽ മു​​​​​ദ്ര പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്തി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നു​​​​​പു​​​​​റ​​​​​മെ, ഇ​​​​​ന്ത്യ​​​​​ൻ പാ​​​​​സ്പോ​​​​​ർ​​​​​ട്ടുകളിൽ ഇ​​​​​മി​​​​​ഗ്രേ​​​​​ഷ​​​​​ൻ എ​​​​​ൻ​​​​​ട്രി, എ​​​​​ക്സി​​​​​റ്റ് സീ​​​​​ലു​​​​​ക​​​​​ൾ പ​​​​​തി​​​​​പ്പി​​​​​ക്കു​​​​​ന്ന രീ​​​​​തി​​​​​യും ഉ​​​​​ട​​​​​ൻ​​​​​ത​​​​​ന്നെ അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ടു​​​​​ന്നു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ൽ ഇ​​​​​തി​​​​​ന്‍റെ ട്ര​​​​​യ​​​​​ൽ റ​​​​​ൺ ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

Latest News

Corehub Up